ഗോവ ഗവർണറും സുപ്രസിദ്ധ എഴുത്തുകാരനുമായ അഡ്വ. പി എസ് ശ്രീധരൻ പിള്ള രചിച്ച നാല് പുസ്തകങ്ങളുടെ പ്രകാശന കർമ്മം കഴിഞ്ഞ ദിവസം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് നടന്നു. മൂന്ന് ഇംഗ്ലീഷ് പുസ്തകങ്ങളുടെയും ഒരു മലയാള പുസ്തകത്തിന്റെയും പ്രകാശനമാണ് നടന്നത്. ഗോവ രാജ്ഭവനും ലിപി പബ്ലിക്കേഷനും ചേർന്നാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത്.
ആദ്യ പുസ്തകം യാക്കോബായ സഭ ദില്ലി മെത്രാ പ്പോലീത്ത കുര്യാക്കോസ് മോർ യൗ സേബിയോസ്, ജോയൽ സാം തോമസ് റാന്നിക്ക് നൽകിയും രണ്ടാമത്തെ പുസ്തകം തിരുമേനി വിനീഷ് മോഹനന് നൽകിയും മൂന്നാത്തെ പുസ്തകം മുൻ. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. ജി രാമൻ നായർ പ്രാണേഷ് എസ് നായർക്ക് നൽകിയും നാലാമത്തെ പുസ്തകം ഐസക് പട്ടാണി പറമ്പലിനു നൽകിയുമാണ് പ്രകാശിപ്പിച്ചത്.

ഡോ. മണികണ്ഠൻ മേലോത്ത് ശിൽപ്പാ നായർ, ശ്രീകുമാർ, പുഷ്പരാജ് ആതവനാട്, മോഹൻ കാവാലം, ലിപി അക്ബർ, തോമസ് ജോൺ ബദേൽ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എഴുത്തുകാരന് സംഘടകർ നൽകുന്ന സർട്ടിഫിക്കേറ്റ് ലിപി അക്ബർ അഡ്വ. രാമൻ നായർക്ക് നൽകി

