ഗാസയിൽ നിന്നുള്ള ദൃശ്യം
ഖത്തറിന്റെ മധ്യസ്ഥതയിൽ ഹമാസും ഇസ്രയേലും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമുള്ള ഗാസയിലെ നാല് ദിവസത്തെ താത്കാലിക വെടിനിര്ത്തൽ നാളെ മുതൽപ്രാബല്യത്തില് വരും. ഖത്തറാണ് വെടിനിര്ത്തല് സംബന്ധിച്ചുള്ള വിവരങ്ങള് പുറത്തുവിട്ടത്. പ്രാദേശിക സമയം നാളെ രാവിലെ 7 മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരിക.
വൈകുന്നേരം 4 മണിയോടെ (ഇന്ത്യൻ പ്രാദേശിക സമയം വൈകുന്നേരം 7.30) പ്രായമുള്ള സ്ത്രീകളും കുട്ടികളും ഉള്പ്പെടെ 13 ബന്ദികളെ ഹമാസ് വിട്ടയയ്ക്കുമെന്നും ഖത്തർ അറിയിച്ചു. റെഡ് ക്രോസിനു കൈമാറുന്ന ഇവർ പിന്നാലെ ഇസ്രയേലിലെത്തും. നാലു ദിവസത്തിനുള്ളില് 50 ബന്ദികളെ മോചിപ്പിക്കുമെന്നാണ് കരാറെന്ന് ഖത്തര് വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല് അന്സാരി വ്യക്തമാക്കി.
ഒക്ടോബർ ഏഴിന് അതിർത്തി തകർത്തെത്തി ഹമാസ് തീവ്രവാദികൾ നടത്തിയ മനുഷ്യക്കുരുതിക്ക് ഇസ്രയേൽ പ്രത്യാക്രമണം ആരംഭിച്ചതിന് ശേഷമുള്ള നിര്ണ്ണായകമായ നീക്കമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഖത്തറിന്റെ നേതൃത്വത്തില് നടന്ന മധ്യസ്ഥ ചര്ച്ചയില് ഈജിപ്തും അമേരിക്കയും പങ്കുവഹിച്ചു.
ഹമാസ് ബന്ദികളാക്കിയവരില് 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാമെന്ന് സമ്മതിച്ചു. പകരമായി ഇസ്രയേല് ജയിലിലുള്ള 150 തടവുകാരെയാണ് മോചിപ്പിക്കുക എന്നാണ് വിവരം. റാഫ അതിർത്തി വഴി ഇന്ധനം ഉള്പ്പെടെയുള്ള മാനുഷിക സഹായങ്ങൾ വെടിനിര്ത്തല് കാലയളവില് ഗാസയിലേക്ക് എത്തിക്കും.
വെടിനിർത്തൽ കരാർ ഇസ്രയേൽ മന്ത്രിസഭ വോട്ടിനിട്ടാണ് അംഗീകാരം നല്കിയത്. മൂന്നിനെതിരെ 35 വോട്ടുകള്ക്കാണ് മന്ത്രിസഭ തീരുമാനം അംഗീകരിച്ചത്. ഇസ്രയേല് പ്രതിരോധ സേന മൊസാദ്, ഷിന് ബെത് എന്നിവര് വെടിനിര്ത്തലിനെ അനുകൂലിച്ചു. തീവ്രവലത് പാര്ട്ടിയായ ഒട്സമ യഹൂദിത് പാര്ട്ടി മാത്രമാണ് വെടിനിര്ത്തല് കരാറിനെതിരെ വോട്ട് ചെയ്തത്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…