Friday, September 25, 2026

കാശ്‌മീരിൽ മേഘവിസ്ഫോടനം: ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു

ശ്രീനഗര്‍: കാശ്‌മീരിലെ ബരാമുള്ള ജില്ലയിൽ വൻ മേഘവിസ്ഫോടനം. ബരാമുള്ള ജില്ലയിലെ റാഫിയാബാദ് പ്രദേശത്തെ കഫർനാർ പുൽമേടുകളിലാണ് മേഘവിസ്‌ഫോടനം നടന്നത്. സംഭവത്തിൽ ആടുകളെ മേയ്‌ക്കുന്ന ബകർവാൾ വർഗത്തിൽപ്പെട്ട 4 പേർ മരിച്ചു. ആറു പേർ അടങ്ങിയ കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. ഒരാളെ ജീവനോടെ കണ്ടെത്തിയിട്ടുണ്ട്. ആറാമത്തെ ആൾക്കായി തിരച്ചിൽ തുടരുന്നു എന്നും പോലീസ് അറിയിച്ചു.

രജൗരി ജില്ലയിലെ ഹാജി ബഷീർ അഹമ്മദ് ഖാരിയുടെ കുടുംബമാണ് മേഘവിസ്‌ഫോടനത്തിൽപ്പെട്ടത്. അവശിഷ്ടങ്ങൾക്കിടയിൽ കാണാതായ വ്യക്തിയെ രക്ഷാസംഘം തിരയുന്നുണ്ടെന്നും ഡെപ്യൂട്ടി ഇൻസ്‌പെക്ടർ പറഞ്ഞു. മേഘവിസ്ഫോടനത്തിൽ റാഫിയാബാദ് പ്രദേശത്തുള്ള വാട്ടർഗാം ഗ്രാമത്തിലെ സ്‌കൂളുകളും, നെൽവയലുകളും, സർക്കാർ കെട്ടിടങ്ങളടക്കം വെള്ളത്തിനടിയിലായതായി റിപ്പോർട്ട്.

Related Articles

Latest Articles