Tuesday, May 14, 2024
spot_img

ഉത്തരേന്ത്യയില്‍ അതിശൈത്യം; നാല് സംസ്ഥാനങ്ങളില്‍ ഇന്ന് റെഡ് അലേര്‍ട്ട്

ദില്ലി: ഉത്തരേന്ത്യയില്‍ അതിശൈത്യം. ഡല്‍ഹി ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിച്ചു. അതി ശൈത്യം തുടരുന്ന പ്രശ്ചാത്തലത്തിലാണ് അലേര്‍ട്ട് പ്രഖ്യപിച്ചത്.

കഴിഞ്ഞ ഒരാഴിച്ചയായ അതികഠിനമായ ശൈത്യമാണ് ഉത്തരേന്ത്യയില്‍ അനുഭവപ്പെടുന്നത്. ഇന്നലെ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ താപനിലയായ 1.7 ആണ് ദില്ലിയില്‍ രേഖപ്പെടുത്തിയത്. ഇന്നും സ്ഥിതി തുടരും. ജനുവരി മൂന്ന് വരെ അതിശൈത്യം തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. വിമാനങ്ങളും തീവണ്ടികളും വൈകിയാണ് ഇന്നും സര്‍വ്വീസ് നടത്തുന്നത്.

രാജസ്ഥാനിലെ ഫത്തേപൂരില്‍ കുറഞ്ഞ താപനില പൂജ്യത്തിലെത്തി. ഹിമാചല്‍പ്രദേശിലെ കിനാനൂര്‍ ജില്ലയിലെ വെള്ളച്ചാട്ടങ്ങള്‍ ഐസില്‍ പൊതിഞ്ഞ നിലയിലാണ്. ലഡാക്കിലെ ലെയില്‍ മൈനസ് 19 ആണ് രേഖപ്പെടുത്തിയത്. കശ്മീരില്‍ ഒന്നാം തീയതി മുതല്‍ മഴ പെയ്തേക്കും. ഇത് വീണ്ടും താപനില താഴ്ത്താര്‍ ഇടയാക്കും. ഹരിയാനയിലെ റിവാരി ജില്ലയില്‍ കാഴ്ച്ചാ പരിധി കുറഞ്ഞതിനേ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.

Related Articles

Latest Articles