ദില്ലി: ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു. സുരക്ഷാ സേനയും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിക്കാനായത്. അനന്തനാഗ് ജില്ലയിലാണ് സംഭവം. മേഖലയില്‍ സേനയുടെ പരിശോധന പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം ഹന്ദ്വാര പോലീസ് നടത്തിയ പരിശോധനയില്‍ രണ്ട് ഭീകരര്‍ അറസ്റ്റിലായിരുന്നു. നസീര്‍ അഹമ്മദ് വാനി, ബഷീര്‍ അഹമ്മദ് വാനി എന്നിവരാണ് പിടിയിലായത്. ചെക്ക് പോസ്റ്റില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്.
വിവിധ തരത്തിലുള്ള തോക്കുകളും പിസ്റ്റലുകളും ഉള്‍പ്പെടെ നിരവധി ആയുധശേഖരങ്ങളും ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു. പോലീസിനെ കണ്ടതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭീകരരെ അതിവിദഗ്ധമായി പിടികൂടുകയായിരുന്നു.

