Tuesday, January 6, 2026

ലോക്സഭാ തിരഞ്ഞെടുപ്പ് ; നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്‌ ,72 മണ്ഡലങ്ങൾ ഇന്ന്‌ പോളിംഗ് ബൂത്തിലേക്ക്


ദില്ലി: ജമ്മു കശ്മീരിലെ അനന്ത് നാഗ് ഉൾപ്പെടെ 72 മണ്ഡലങ്ങൾ ഇന്ന്‌ പോളിംഗ് ബൂത്തിലേക്ക്. മഹാരാഷ്ട്രയിലും ഒഡീഷയിലും ഈ ഘട്ടത്തോടെ പോളിംഗ് പൂർത്തിയാകും. മഹാരാഷ്ട്രയിൽ 17 മണ്ഡലങ്ങളിലും ഒഡീഷയിൽ ആറിടത്തുമാണ് വോട്ടെടുപ്പ്.

ബിജെപിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ഇന്നാണ് ആദ്യഘട്ട പോളിംഗ്. രാജസ്ഥാനിൽ 13 ഇടത്തും മധ്യപ്രദേശിൽ ആറിടത്തുമാണ് വോട്ടെടുപ്പ്. ബംഗാളിൽ എട്ടും യുപിയിൽ പതിമൂന്നും, ബിഹാറിൽ അഞ്ചും ജാർഖണ്ഡിൽ മൂന്നും മണ്ഡലങ്ങളിലും ഇന്ന്‌ വോട്ടെടുപ്പ് നടക്കും.

Related Articles

Latest Articles