Saturday, January 10, 2026

ജലന്ധർ ബിഷപ്പ് സ്ഥാനത്ത് നിന്ന് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു ; ഇനി അറിയപ്പെടുക ഫ്രാങ്കോ ബിഷപ്പ് എമരിറ്റസ് എന്ന പേരിൽ

ദില്ലി : ജലന്ധർ ബിഷപ്പ് സ്ഥാനത്ത് നിന്ന് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു. തന്റെ രാജി മാർപ്പാപ്പ സ്വീകരിച്ചതായി അദ്ദേഹം തന്നെയാണ് അറിയിച്ചത്. ഫ്രാങ്കോ ബിഷപ്പ് എമരിറ്റസ് എന്നാകും ഇനി അദ്ദേഹം അറിയപ്പെടുക. ഏറെ സന്തോഷവും നന്ദിയുമെന്ന് ഫ്രാങ്കോ മുളയ്ക്കൽ രാജിവാർത്ത അറിയിച്ചുകൊണ്ട് പറഞ്ഞു. ജലന്ധർ രൂപതയുടെ നല്ലതിനും ഒരു പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്നും ഫ്രാങ്കോ മുളയ്ക്കൽ കൂട്ടിച്ചേർത്തു.

എന്നാൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. അതേസമയം, രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles