Tuesday, May 14, 2024
spot_img

3500ലധികം വരുന്ന രാജ്യത്തെ ചരിത്ര സ്മാരകങ്ങളിൽ ഈ മാസം 15 വരെ ഇനി സൗജന്യ പ്രവേശനം; ആസാദി കാ അമൃത് മഹോത്സവ്

ന്യൂഡൽഹി: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി, ഇന്ന് മുതൽ ഓഗസ്റ്റ് 15 വരെ രാജ്യത്തെ എല്ലാ ചരിത്രസ്മാരക മന്ദിരങ്ങളിലേക്കും ജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചു. . കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി.കിഷൻ റെഡ്ഡി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള എല്ലായിടത്തും ഇത് ബാധകമായിരിക്കും. രാജ്യത്തുടനീളമുള്ള എല്ലാ സംരക്ഷിത സ്മാരകങ്ങളിലും സ്ഥലങ്ങളിലും വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും പ്രവേശനം സൗജന്യമായിരിക്കും.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായിട്ടുള്ള സാംസ്‌കാരിക പരിപാടികൾക്ക് സാംസ്‌കാരിക മന്ത്രാലയമാണ് നേതൃത്വം നൽകുന്നത്. 3500ലധികം സ്മാരകങ്ങളാണ് ആർക്കിയോളജിക്കൽ സർവ്വേയുടെ കീഴിൽ ഇന്ത്യയിലുള്ളത്. നിരവധി പരിപാടികൾ ഇതുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തിട്ടുണ്ട്. ശുചിത്വ പ്രചാരണ പരിപാടികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles