India

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അറിയപ്പെടാത്ത വീരനായകൻ, പതിമൂന്നാം വയസ്സിൽ സമരാഗ്നിയിലേക്ക് എടുത്തുചാടിയ മൻമഥ് നാഥ് ഗുപ്തയുടെ ജന്മവാർഷികം

ഇന്ന് മന്മഥ് നാഥ് ഗുപ്ത ജന്മവാർഷിക ദിനം. ബ്രിട്ടീഷ് ഇന്ത്യയിലെ യുണൈറ്റഡ് പ്രവിശ്യയിലെ ബനാറസിൽ 1908 ഫെബ്രുവരി 7 ന് വീരേശ്വര ഗുപ്തയുടെ മകനായിട്ടാണ് മന്മഥ് നാഥ് ഗുപ്ത ജനിച്ചത്.
കേവലം പതിമൂന്നാം വയസ്സിൽ ഭാരത സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലേക്കു കടന്നുവന്ന വ്യക്തിയാണ് അദ്ദേഹം. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ പോലുള്ള വിപ്ലവസംഘടനകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണദ്ദേഹം.

1925-ലെ കകൊരി തീവണ്ടി കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും പതിനാല് വർഷം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. 1937-ൽ ജയിൽ മോചിതനായ ശേഷം അദ്ദേഹം ഭാരതത്തിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ ലേഖനങ്ങളും പുസ്തകങ്ങളും എഴുതി. 1939-ൽ വീണ്ടും അറസ്റ്റിലായ മന്മഥ് നാഥിനെ 1946-ലാണ് ജയിൽ മേചിതനാക്കിയത്.

ഭാരത സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി എന്നീ ഭാഷകളിൽ നിരവധി പുസ്തകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ദേ ലിവ്ഡ് ഡെയ്ഞ്ചറസ്ലി – റെംനിസൻസ് ഓഫ് എ റെവല്യൂഷണറി ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി. ആജ്കൽ എന്ന ഹിന്ദി സാഹിത്യ മാസികയിൽ എഡിറ്ററായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2000 ഒക്ടോബർ 26 ദീപാവലി ദിനത്തിൽ അദ്ദേഹം അന്തരിച്ചു.

B4 Admin

Recent Posts

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

8 hours ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

9 hours ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

12 hours ago

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

19 hours ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

1 day ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

1 day ago