Sunday, May 19, 2024
spot_img

ബാസ്റ്റിൽ ഡേ പരേഡിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാവാൻ നരേന്ദ്രമോദിയെ ക്ഷണിച്ച് ഫ്രഞ്ച് രാഷ്ട്രപതി ഇമ്മാനുവൽ മാക്രോൺ; ക്ഷണമറിയിച്ച് ഹിന്ദിയിലും മാക്രോൺ പങ്കുവച്ച ട്വീറ്റ് വൈറൽ

ദില്ലി: ഇന്ത്യ-ഫ്രാൻസ് നയതന്ത്ര ബന്ധത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ജൂലൈ 14-ന് പാരീസിൽ നടക്കുന്ന ഈ വർഷത്തെ ബാസ്റ്റിൽ ഡേ പരേഡിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാവാൻ ഫ്രഞ്ച് രാഷ്ട്രപതി ഇമ്മാനുവൽ മാക്രോൺ ക്ഷണിച്ചു. ഫ്രഞ്ച് ഭാഷയ്‌ക്കൊപ്പം ഹിന്ദിയിലും മോദിയെ ക്ഷണിച്ച് ഇമ്മാനുവൽ മാക്രോൺ ചെയ്ത ട്വീറ്റ് വൈറലായി. പ്രിയ സുഹൃത്തിനെ ജൂലൈ 14-ന് നടക്കുന്ന പരേഡിന് വിശിഷ്ടാതിഥിയായി പാരീസിലേക്ക് സ്വാഗതം ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട് എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

പരേഡിൽ ഇന്ത്യൻ സായുധ സേനാ സംഘവും ഫ്രഞ്ച് സൈന്യത്തോടൊപ്പം പരേഡിൽ പങ്കെടുക്കും. വിവിധ വ്യവസായ മേഖലകളിലുൾപ്പെടെ തന്ത്രപരവും സാംസ്കാരികവും ശാസ്ത്രീയവും അക്കാദമികവും സാമ്പത്തികവുമായ രംഗങ്ങളിലുള്ള ഇന്ത്യ-ഫ്രാൻസ് നയതന്ത്ര ബന്ധത്തിന്റെ അടുത്ത ഘട്ടത്തിന് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് .

ഇന്ത്യയ്ക്കും ഫ്രാൻസിനും, പ്രത്യേകിച്ച് യൂറോപ്പിലും ഇന്തോ-പസഫിക്കിലും സമാധാനവും സുരക്ഷയും സംബന്ധിച്ച് സമാനമായ കാഴ്ചപ്പാടുകളാണുള്ളത്, ഇൻഡോ-പസഫിക് മേഖലയിലെ സഹകരണത്തിന്റെ അടിസ്ഥാനമായ ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങളും തത്വങ്ങളും ഉയർത്തിപ്പിടിക്കാനാകുമെന്നാണ് ഇരു രാജ്യങ്ങളും കരുതുന്നത്.

കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ നേട്ടം എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തും

Related Articles

Latest Articles