Saturday, May 18, 2024
spot_img

നിർവചനങ്ങൾക്ക് അതീതമായ ബന്ധമാണ് സൗഹൃദം: ഇഴപിരിയാത്ത സൗഹൃദത്തിന്റെ ഓർമപ്പെടുത്തലായി സൗഹൃദ ദിനം

1958 ലാണ് ആദ്യമായി ലോക സൗഹൃദ ദിനം കൊണ്ടാടിയത്. 2011ലാണ് ഐക്യരാഷ്ട്രസഭ ജൂലൈ 30 ലോക സൗഹൃദ ദിനമായി പ്രഖ്യാപിച്ചത്. എന്നാൽ ഇന്ത്യയടക്കം പല രാജ്യങ്ങളിലും ഓഗസ്ത് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനമായി ആഘോഷിക്കുന്നത് ശബ്ദങ്ങൾക്കും ചലനങ്ങൾക്കും അപ്പുറം ഒരു ഭാഷയുണ്ട് സൗഹൃദത്തിന്.നിർവചനങ്ങൾക്ക് അതീതമായ ബന്ധമാണ് സൗഹൃദം.

തത്വശാസ്ത്രങ്ങൾക്കും കാൽപനികതയ്ക്കും ഉപരി വൈകാരികതയുടെ അവ്യക്ത മധുരവുമായി സൗഹൃദങ്ങൾക്ക് ഒരു ദിനം. സ്നേഹിക്കപ്പെടുന്നുവെന്നറിയുന്നതും സ്വന്തം സ്നേഹം തിരിച്ചറിയപ്പെടുന്നതുമായ മധുര മുഹൂർത്തങ്ങളാണ് ഇത്തരം ദിവസങ്ങളുടെ പ്രത്യേകത. ദു:ഖവും സന്തോഷവും തമ്മിൽ എന്താണ് വ്യത്യാസം? പങ്കുവച്ചാൽ കുറയുന്നത് ദു:ഖം – ഏറുന്നത് സന്തോഷം.സൗഹൃദത്തിന്റെ നിർവചനങ്ങൾക്ക് അർത്ഥവ്യാപ്തി നൽകുന്നത് ഈ പങ്കു വെക്കലുകളാണ്.

സൗഹൃദങ്ങൾക്കപ്പുറം ഇന്ന് സൗഹൃദ ദിനം ഒരു വാണിജ്യ വിപണിയാണ് . ആത്മ ബന്ധങ്ങൾക്കും അപ്പുറം ഫ്രണ്ട് ഷിപ്പ് ബാൻഡുകളിൽ സൗഹൃദങ്ങൾ ഒതുങ്ങുന്നതും സ്ഥിരം കാഴ്ചയാണ്. നവ മാധ്യമങ്ങളുടെ കടന്നുവരവ് സൗഹൃദത്തിന് പുതിയ മാനമാണ് പകർന്ന് നൽകിയിട്ടുള്ളത് .എങ്കിലും ജീവനുള്ള സൗഹൃദങ്ങൾ മനസിൽ സൂക്ഷിക്കുന്ന കൂട്ടുകാർ എന്നും ഉണ്ട്. നമുക്ക് എത്ര സുഹൃത്തുക്കളുണ്ടെന്നതും നമുക്ക് എത്ര പേരുടെ നല്ല സുഹൃത്താകാൻ കഴിഞ്ഞിട്ടുണ്ടെന്നതുമാണ് സൗഹൃദ ദിനത്തിലും ഉയരുന്ന ചോദ്യം. ഒരിക്കലും തകരാത്ത സൗഹൃദങ്ങൾ സൃഷ്ടിച്ചെടുക്കാൻ ഈ സൗഹൃദ ദിനം നമുക്ക് അവസരം ഒരുക്കട്ടെ.എല്ലാ വായനക്കാർക്കും തത്വമയി ടിവിയുടെ സൗഹൃദ ദിന ആശംസകൾ

Related Articles

Latest Articles