Saturday, September 19, 2026

2022 മുതൽ പലയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; നഗ്നചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിച്ചു; പത്തനംതിട്ട പീഡനക്കേസിൽ അറസ്റ്റിലായ നാലാമൻ ഡി വൈ എഫ് ഐ പെരുനാട് മേഖലാ പ്രസിഡന്റ്; നാടിനെ ഞെട്ടിച്ച കേസിൽ ഇനിയും പിടിയിലാകാൻ 16 പ്രതികൾ

പത്തനംതിട്ട: പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍. പെരുനാട് മേഖല പ്രസിഡന്റ് ജോയല്‍ തോമസാണ്‌ അറസ്റ്റിലായത്. പ്രതിയുടെ പേര്
പെണ്‍കുട്ടി ശിശു ക്ഷേമ സമിതിക്ക് കൈമാറിയിരുന്നു.

റാന്നി ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയ ജോയല്‍ തോമസിനെ മേഖലാ പ്രസിഡന്റ് പദവിയില്‍ നിന്ന് രണ്ടാഴ്ച മുമ്പ് മാറ്റിയിരുന്നു എന്ന് സംഘടന അറിയിച്ചു. കേസില്‍ മൂന്ന് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കെ. എസ്. ഇ. ബി. ജീവനക്കാരന്‍ മുഹമ്മദ് റാഫി, സജാദ്, സംഭവ സമയത്ത് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്.

2022 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ ആകെ 18 പ്രതികളാണുളളത്. ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടിയുമായി പരിചയപ്പെട്ട പ്രതികള്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതി. ശിശു സംരക്ഷണ സമിതി വിവരം അറിയിച്ച പ്രകാരമാണ് പോലീസ് കേസെടുത്തത്.

വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ശിശുക്ഷേമ സമിതിയില്‍ എത്തിച്ചു കൗണ്‍സിലിംഗിന് വിധേയമാക്കിയതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്. പ്രതികള്‍ കുട്ടിയുടെ നഗ്‌ന ചിത്രം ഇന്‍സ്റ്റഗ്രാം വഴി പ്രചരിപ്പിച്ചുവെന്നും പരാതിയുണ്ട്.

Related Articles

Latest Articles