Friday, May 3, 2024
spot_img

നീലം സഞ്ജീവ് റെഡ്‌ഡി മുതൽ ദ്രൗപദി മുർമു വരെ എല്ലാ രാഷ്ട്രപതിമാരും സത്യപ്രതിജ്ഞ ചെയ്തത് ജൂലൈ 25 ന്; ഇന്ത്യൻ രാഷ്ട്രപതിമാർ ജൂലൈ 25 ന് സത്യപ്രതിജ്ഞ ചെയ്യുന്നതെന്തുകൊണ്ട് ?

ദില്ലി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ആദ്യ ഗോത്രവർഗ്ഗ വനിതയാണ് ദ്രൗപദി. ചീഫ് ജസ്റ്റിസ് എൻ വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. ദ്രൗപദി മാത്രമല്ല 1977 ൽ നീലം സഞ്ജീവ് റെഡ്‌ഡി മുതൽ ഇങ്ങോട്ടുള്ള എല്ലാ രാഷ്ടപതിമാരും സത്യപ്രതിജ്ഞ ചെയ്തത് ജൂലൈ 25 നായിരുന്നു. ഇന്ത്യൻ രാഷ്ട്രപതിമാർ എന്തുകൊണ്ടാണ് ജൂലൈ 25 നു സത്യപ്രതിജ്ഞ ചെയ്യുന്നത് ?

രാജ്യത്തിന്റെ ആറാമത് രാഷ്ട്രപതിയായിരുന്ന നീലം സഞ്ജീവ റെഡ്‌ഡി 1977 ജൂലൈ 25 നാണ് സത്യപ്രതിജ്ഞ ചെയ്തത്. അതുമുതലിന്നുവരെ എല്ലാ രാഷ്ട്രപതിമാരും അവരവരുടെ കാലാവധി തികച്ചു എന്നതാണ് ജൂലൈ 25 സത്യപ്രതിജ്ഞാ ദിനമായി വരാൻ കാരണം. അഞ്ചുവർഷം തികക്കുന്ന എല്ലാ രാഷ്ട്രപതിമാരുടെയും കാലാവധി ജൂലൈ 24 ന് അവസാനിക്കുകയും അടുത്ത ദിവസം പുതിയ രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയുമാണ് കഴിഞ്ഞ നാലര പതിറ്റാണ്ടായി നടന്നുവരുന്നത്.

1950 ജനുവരി 26 നാണ് ഭാരതത്തിന്റെ ആദ്യ രാഷ്ട്രപതിയായി ഡോ. രാജേന്ദ്രപ്രസാദ് അധികാരമേറ്റത്. 1962 മെയ് 13 വരെ അദ്ദേഹം പദവിയിൽ തുടർന്നു. എസ് രാധാകൃഷ്ണൻ അടുത്ത രാഷ്ട്രപതിയായി കാലാവധി തികച്ചു. തുടർന്നുവന്ന ഫക്‌റുദ്ദിൻ അലി അഹമ്മദിനും സക്കീർ ഹുസൈനും കാലാവധി തികക്കാനായില്ല. വിവി ഗിരിയാണ് പിന്നീട് കാലാവധി തികച്ച രാഷ്ട്രപതി. 1977 നു ശേഷം പദവിയിലിരുന്ന 9 രാഷ്ട്രപതിമാരും കാലാവധി തികച്ചു. ഇത് തുടരുകയാണെങ്കിൽ അടുത്ത രാഷ്ട്രപതിയും ചുമതലയേൽക്കുക ജൂലൈ 25 നായിരിക്കും

Related Articles

Latest Articles