Thursday, May 16, 2024
spot_img

പാലക്കാട് സർക്കാർ സ്കൂളിൽ നാലാം ക്ലാസുകാരിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി: വിദ്യാർത്ഥി ആശുപത്രിയിൽ, പ്രതിഷേധവുമായി നാട്ടുകാർ

പാലക്കാട്: ക്ലാ​സ് മു​റി​യി​ല്‍ വെച്ച് നാലാം ക്ലാസ് വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി പാമ്പ്. തൃശൂർ മ​ങ്ക​ര ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലാണ് സംഭവം. പാമ്പ് കടിച്ചതായുള്ള സംശയത്തില്‍ കുട്ടിയെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. സ്‌കൂള്‍ പരിസരം കാടുപിടിച്ച്‌ കിടക്കുന്നതാണ് പാമ്പ്‌ ക്ലാസ് മുറി വരെ എത്താന്‍ കാരണമെന്ന് നാട്ടുകാർ ആരോപണം ഉന്നയിച്ചു. ഇവര്‍ സ്‌കൂളിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.

രാ​വി​ലെ സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി ക്ലാ​സ് മു​റി​യി​ല്‍ കി​ട​ന്ന പാമ്പിനെ കാ​ണാ​തെ ച​വി​ട്ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ കു​ട്ടി​യു​ടെ കാ​ലി​ല്‍ പാമ്പ് ചു​റ്റു​ക​യും പി​ന്നീ​ട് കാ​ല് കു​ട​ഞ്ഞ​പ്പോ​ള്‍ പാമ്പ് തെ​റി​ച്ചു പോ​കു​ക​മാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ക്ലാ​സി​ലു​ണ്ടാ​യി​രു​ന്ന അ​ല​മാ​ര​യി​ലേ​ക്ക് പാമ്പ് ക​യ​റി. തു​ട​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് പാമ്പിനെ കണ്ടെത്തിയത്.

Related Articles

Latest Articles