Saturday, January 10, 2026

മുത്തലാഖിനെതിരെ നിയമം മുതൽ ഹജ്ജ് ക്വാട്ടയിലുണ്ടായ വർധനവ് വരെ !മുസ്‍ലിം ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി നടപ്പിലാക്കിയ പദ്ധതികള്‍ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുസ്‍ലിം ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി നടപ്പിലാക്കിയ പദ്ധതികള്‍ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അലിഗഢിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ഈ പദ്ധതികളെക്കുറിച്ച് അദ്ദേഹം വാചാലനായത്. മുസ്‌ലിം സ്ത്രീകളുടെ ജീവിതം നരക തുല്യമാക്കിയിരുന്ന മുത്തലാഖിനെതിരെ നിയമം നടപ്പാക്കിയതും ഹജ്ജ് ക്വാട്ടയിലുണ്ടായ വർധനവും അദ്ദേഹം ചൂണ്ടിക്കാട്ടി. അതെ സമയം കഴിഞ്ഞ കോൺഗ്രസ് സർക്കാരുകളെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്‌തു. മുസ്‌ലിംങ്ങളുടെ ഉന്നമനത്തിനായി കഴിഞ്ഞ സർക്കാരുകൾ ഒന്നും ചെയ്തില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കോണ്‍ഗ്രസും അവരുമായി സഖ്യത്തിലേര്‍പ്പെട്ടവരും രാജ്യത്തെ പൗരന്മാരുടെ സ്വത്തില്‍ കണ്ണുവെച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

“മുത്തലാഖ് മുസ്‌ലിം സ്ത്രീകളുടെ ജീവിതം നശിപ്പിച്ചു. എന്നാൽ എൻഡിഎ സർക്കാർ അതിനെതിരേ നിയമം കൊണ്ടുവന്ന് അവരുടെ ജീവിതം സുരക്ഷിതമാക്കി. നേരത്തേ ഹജ്ജ് ക്വാട്ട കുറവായതിനാല്‍ തര്‍ക്കങ്ങളും കൈക്കൂലിയും പതിവായിരുന്നു. സ്വാധീനമുള്ളവര്‍ക്ക് മാത്രമേ ഹജ്ജിന് പോകാന്‍ സാധിക്കുമായിരുന്നുള്ളൂ. മുസ്‌ലിം സഹോദരന്മാര്‍ക്കും സഹോദരികള്‍ക്കും വേണ്ടി ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കാന്‍ സൗദി രാജകുമാരനോട് അഭ്യര്‍ഥിച്ചു. ഇന്ന് ഹജ്ജ് ക്വാട്ട വര്‍ധിക്കുക മാത്രമല്ല വിസ നിയമങ്ങളും എളുപ്പത്തിലായി.

നേരത്തേ മുസ്ലിം അമ്മമാര്‍ക്കും സഹോദരികള്‍ക്കും തനിച്ച് ഹജ്ജിന് പോകാന്‍ സാധിക്കില്ലായിരുന്നു. ഞങ്ങളുടെ സര്‍ക്കാര്‍ മെഹ്‌റം കൂടെയില്ലാതെ ഹജ്ജിന് പോകാന്‍ അനുവാദം നല്‍കി. ഹജ്ജിന് പോകുകയെന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ട സഹോദരിമാരുടെ അനുഗ്രഹം എനിക്ക് ലഭിച്ചു

കോണ്‍ഗ്രസും അവരുമായി സഖ്യത്തിലേര്‍പ്പെട്ടവരും രാജ്യത്തെ പൗരന്മാരുടെ സ്വത്തില്‍ കണ്ണുവെച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയുന്നതിങ്ങനെയാണ്. സ്വര്‍ണം സ്ത്രീകള്‍ക്ക് ആഭരണങ്ങളായി ധരിക്കാന്‍ മാത്രമല്ല, അത് സത്രീധനമാണ്. നിയമപ്രകാരമുള്ള സംരക്ഷണവുമുണ്ട്. നിയമം ഭേദഗതി ചെയ്ത് അവര്‍ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സ്വത്തും താലിയും തട്ടിയെടുക്കാനാണ് ശ്രമിക്കുന്നത്

ശമ്പളം വാങ്ങുന്നവരില്‍ സര്‍വേ നടത്തി അവര്‍ എത്ര ലാഭിക്കുന്നുണ്ടെന്ന് കണ്ടെത്തുകയാണ് കോണ്‍ഗ്രസിന് വേണ്ടത്. വാഹനങ്ങളും ഭൂമിയുമുള്‍പ്പെടെ അന്വേഷിക്കും. കോണ്‍ഗ്രസ് സ്വത്ത് കണ്ടുകെട്ടി വിതരണം ചെയ്യും .ഗ്രാമത്തിലും നഗരത്തിലുമുള്ള നിങ്ങളുടെ പിതൃഭവനങ്ങള്‍ തട്ടിയെടുത്ത് ഇല്ലാത്തവര്‍ക്ക് നല്‍കും. ഇതാണ് കമ്യൂണിസ്റ്റ്-മാവോയിസ്റ്റ് ചിന്ത. കോണ്‍ഗ്രസിനും ഇൻഡി മുന്നണിക്കും അത് ഇവിടെ നടപ്പിലാക്കുകയാണ് വേണ്ടത്. നിങ്ങളുടെ സ്വത്തുക്കള്‍ സുരക്ഷിതമായിരിക്കില്ല.- നരേന്ദ്ര മോദി പറഞ്ഞു.

Related Articles

Latest Articles