Saturday, May 11, 2024
spot_img

പ​ഴം, പ​ച്ച​ക്ക​റി ഒപ്പം മയക്കുമരുന്നും! ല​ക്ഷ​ങ്ങളുടെ ബ്രൗ​ൺ ഷു​ഗ​റു​മാ​യി ആ​സാം സ്വ​ദേ​ശി രാ​ജ്കൂ​ൾ ആലംപി​ടി​യി​ൽ

കോ​ട്ട​യം: ന​ഗ​ര​ത്തി​ൽ പ​ഴം, പ​ച്ച​ക്ക​റി വ്യാ​പ​ര​ത്തി​ന്‍റെ മ​റ​വി​ൽ മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ടം നടത്തി വന്ന ആ​സാം സ്വ​ദേ​ശി പിടിയിൽ. ആ​സാം സോ​ണി​പൂ​ർ സ്വ​ദേ​ശി രാ​ജ്കൂ​ൾ ആ​ല​മാ​ണ് (33) നാ​ല് ല​ക്ഷം രൂ​പ​യു​ടെ ബ്രൗ​ൺ ഷു​ഗ​റു​മാ​യി കോ​ട്ട​യം ​എക്സൈസിന്റെ പിടിയിലായത്.

യു​വാ​ക്ക​ളെ​യും വി​ദ്യാ​ർ​ത്ഥിക​ളെ​യും ല​ക്ഷ്യ​മാ​ക്കി​യാ​ണ് ല​ഹ​രി ഉ​ല്പ​ന്ന​ങ്ങ​ൾ വി​റ്റി​രു​ന്ന​ത്. 78 ചെ​റി​യ പ്ലാ​സ്റ്റി​ക്ക് ക​ണ്ടെ​യ്ന​റു​ക​ളി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. 100 മി​ല്ലി​ഗ്രാ​മി​ന് 5,000 രൂ​പ നി​ര​ക്കി​ലാ​ണ് ഇ​യാ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​തെന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ലെ പ​ച്ച​ക്ക​റി ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ളെ ഒ​രാ​ഴ്ച നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

Related Articles

Latest Articles