തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മതിയായ പണം ഇല്ലാത്തതിനാൽ കോൺഗ്രസ് നേതാക്കൾ വലയുന്നു. ഫണ്ട് കണ്ടെത്താത്ത പത്ത് മണ്ഡലം കമ്മിറ്റികൾ പിരിച്ച് വിട്ടതായി കെ പി സി സി ട്രെഷറർ ജോൺസൻ എബ്രഹാം ന്യൂസ്‌ മൊസൈക്കിനോട് പറഞ്ഞു. ഒരു ബൂത്ത് കമ്മിറ്റി 12000 രൂപയാണ് പിരിച്ചു നൽകേണ്ടത്. ഈ തുക പോലും പിരിച്ച് തരാത്ത കമ്മറ്റികളാണ് ഇപ്പോൾ പിരിച്ച് വിട്ടിരിക്കുന്നതെന്നും ജോൺസൻ എബ്രഹാം പറഞ്ഞു.

പാർട്ടി പ്രചാരണത്തിന്റെ ഭാഗമായി ഇപ്പോൾ തന്നെ നല്ലൊരു തുക ചിലവായിട്ടുണ്ട്. അതിനാൽ ജനമഹായാത്രയ്ക്ക് ആവശ്യമായ ഫണ്ടിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. പാർട്ടിക്ക് പുറത്ത് നിന്നുള്ള ഫണ്ടൊന്നും ഇതുവരെയും സ്വീകരിച്ചിട്ടില്ലെന്നും എബ്രഹാം കൂട്ടിച്ചേർത്തു.