Sunday, May 19, 2024
spot_img

നായയെ കാറില്‍ കെട്ടിവലിച്ച സംഭവം; പ്രതിക്കെതിരെ കര്‍ശന നടപടി വേണം; ഡിജിപിയെയും ആലുവ റൂറല്‍ എസ്പിയെയും ഫോണില്‍ വിളിച്ച് വിളിച്ച് വിവരങ്ങൾ തേടി മനേക ഗാന്ധി

കൊച്ചി: എറണാകുളം പറവൂരിൽ നായയെ ഓടുന്ന കാറിൽകെട്ടിവലിച്ച കേസിൽ ഇടപെടലുമായി ബിജെപി നേതാവ് മനേക ഗാന്ധി. ഡിജിപിയെയും ആലുവ റൂറല്‍ എസ്പിയെയും ഫോണില്‍ വിളിച്ച് വിളിച്ച് വിവരങ്ങൾ തേടി. പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം നായയെ വലിച്ചിഴക്കാനുപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്ത പൊലീസ്, വാഹനത്തിന്‍റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കാന്‍ ആര്‍.ടി.ഒക്ക് റിപ്പോര്‍ട്ട് നല്‍കി.
സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണത്തിന് റൂറല്‍ എസ്.പി നിര്‍ദേശം നല്‍കി.

സംഭവത്തില്‍ ഇന്നലെ തന്നെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നെടുമ്ബാശ്ശേരി അത്താണിക്ക് സമീപം ചാലക്കയില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് മനുഷ്യത്യരഹിതമായ സംഭവം അരങ്ങേറിയത്. പിന്നാലെ ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പങ്കുവെക്കുകയും പ്രതിഷേധമുയരുകയും ചെയ്തിരുന്നു. സംഭവത്തിൽ കാർ ഡ്രൈവർ കുത്തുകര ചാലാക്ക സ്വദേശി യൂസഫിനെ (62) പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടിരുന്നു. നായ തന്റേതാണെന്നും വീട്ടിൽ ശല്യമായതിനെ തുടർന്ന് കാറിൽ കെട്ടി വലിച്ച് കളയാൻ നായ തന്റേതാണെന്നും വീട്ടിൽ ശല്യമായതിനെ തുടർന്ന് കാറിൽ കെട്ടി വലിച്ച് കളയാൻ കൊണ്ടുപോയതാണെന്നും ഇയാൾ സമ്മതിച്ചു.

Related Articles

Latest Articles