കണ്ണൂർ:ജില്ലയിൽ വീണ്ടും വിളയാട്ടം. അർദ്ധ രാത്രി അയൽ സംസ്ഥാനത്ത് നിന്നും അരിയുമായെത്തിയ ലോറി ഡ്രൈവറുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി കവർച്ച.ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ പശ്ചിമ ബംഗാളിൽ നിന്നെത്തിയ ലോറി ഡ്രൈവർ മാലിക് മണ്ടൂറാണ് കവർച്ചക്കിരയായത്.
ഹാജി റോഡിലെ ഒരു കടയുടെ മുന്നിൽ ലോറി നിർത്തിയ സമയം മൂന്ന് പേർ കഴുത്തിന് കത്തി വെച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും 5000 രൂപയും കവർന്നതായാണ് ടൗൺ പോലീസിൽ പരാതി നൽകിയത്.പ്രതികളെ തിരിച്ചറിയാൻ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

