Thursday, November 5, 2026

വീട്ടില്‍ കഞ്ചാവ് വളര്‍ത്തി; പ്രതി പിടിയില്‍

വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ പ്രതി പിടിയിൽ. വീട്ടുവളപ്പിലെ തെങ്ങിന്റെ തടത്തിനുള്ളില്‍ കഞ്ചാവ് കൃഷി നടത്തിയ അമയന്നൂര്‍ പുരിയന്‍പുറത്തു കാലായില്‍ വീട്ടില്‍ മനോജി(40)നെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും, അയര്‍ക്കുന്നം പോലീസും ചേര്‍ന്ന് പിടികൂടിയത്.

ഇയാളുടെ വീട്ടില്‍ നിന്നും കഞ്ചാവുപൊതികളും കണ്ടെടുത്തു. ഇവ കച്ചവടത്തിനായി തയ്യാറാക്കിവച്ചിരുന്നതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. വീട്ടുവളപ്പിലെ തെങ്ങിന്‍തടങ്ങളില്‍ ഏകദേശം 50 കഞ്ചാവു ചെടികളാണ് ഇയാള്‍ കൃഷി ചെയ്തിരുന്നത്.

Related Articles

Latest Articles