Friday, May 24, 2024
spot_img

നിരോധിത പുകയില ഉത്‌പന്നങ്ങള്‍ വില്‍പ്പന നടത്തി; കടയുടമ അറസ്റ്റില്‍

തിരുവല്ലം: വീടിനോടു ചേര്‍ന്നുള്ള പലചരക്ക് കടയ്ക്കുള്ളില്‍ നിരോധിത പുകയില ഉത്‌പന്നങ്ങള്‍ സൂക്ഷിച്ച്‌ വില്‍പ്പന നടത്തിയ കേസില്‍ കടയുടമയെ അറസ്റ്റുചെയ്തു. വാഴമുട്ടം ഇടവിളാകം മുത്താച്ചിറ വീട്ടില്‍ കിരണിനെ(53) ആണ് 500 പായ്ക്കറ്റ് നിരോധിത പുകയില ഉത്‌പന്നങ്ങളുമായി തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്.

എസ്.ഐ. ബിപിന്‍ പ്രകാശ്, വൈശാഖ്, സി.പി.ഒ. അഖിലേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. തിരുവല്ലം പോലീസ് കേസെടുത്തു.

Related Articles

Latest Articles