Wednesday, September 23, 2026

താരനും മുടികൊഴിച്ചിലും നിങ്ങളെ അലട്ടാറുണ്ടോ? അത് തടയാന്‍ ഇതാ ഒരു ഹെയര്‍പായ്ക്ക്

താരനും മുടികൊഴിച്ചിലും ഇന്ന് പലേരയും അലട്ടുന്ന പ്രശ്നമാണ്. തലമുടിയുടെ ആരോ​ഗ്യത്തിനായി പ്രകൃതിദത്ത മാര്‍​ഗങ്ങള്‍ പരീക്ഷിക്കുന്നതാണ് കൂടുതല്‍ നല്ലത്. ഒരു കപ്പ് തൈരുണ്ടെങ്കില്‍ തലമുടിയുടെ ഭൂരിഭാഗം പ്രശ്‌നങ്ങളും പരിഹരിക്കാം.

തൈരില്‍ ലാക്റ്റിക് ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടി വൃത്തിയാക്കുകയും ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് വേരുകളെ ശക്തിപ്പെടുത്തുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. തൈരില്‍ അടങ്ങിയിട്ടുള്ള ബയോട്ടിന്‍ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. താരനും മുടികൊഴിച്ചിലും അകറ്റാനും തെെര് കൊണ്ടുള്ള ഒരു ഹെയര്‍ പാക്ക് പരിചയപ്പെടാം.
ഈ പാക്ക് തയ്യാറാക്കേണ്ടത് എങ്ങനെ എന്ന് നോക്കാം…

കുറച്ച്‌ ഉലുവയെടുത്ത് ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് കുതിര്‍ക്കുക. ഇത് രാവിലെയെടുത്ത് മിക്‌സിയിലിട്ട് അരച്ചെടുക്കുക. ഇതിലേക്ക് തൈര് ചേര്‍ത്ത് തലയോട്ടിയിലും മുടിയിലും തേച്ച്‌ പിടിപ്പിക്കുക. അര മണിക്കൂറിനുശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട് തവണ ഈ പാക്ക് ഇടാം.

Related Articles

Latest Articles