Friday, September 25, 2026

കൂടരഞ്ഞി കൂമ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട; 10.5 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

കൂടരഞ്ഞി കൂമ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട. 10.5 കിലോ കഞ്ചാവുമായി മൂന്ന് പേർ എക്‌സൈസിന്റെ പിടിയിലായി. മലപ്പുറം കാളികാവ് സ്വദേശികളായ സുഫൈല്‍, മുഹമ്മദ് ഹാഷിര്‍, ഷിബിന്‍ ചന്തക്കുന്ന് എന്നിവരാണ് പിടിയിലായത്. മഞ്ചേരി എക്‌സൈസ് കമ്മീഷണര്‍, സ്കോഡ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ്‌ ശഫീക്, മഞ്ചേരി റേഞ്ച് ഇന്‍സ്‌പെക്ടര്‍ വിപി ജയപ്രകാശ്, അസി. ഇന്‍സ്‌പെക്ടര്‍ ടി ഷിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്.

കാറിന്റെ ഡിക്കിയില്‍ല്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെയാണ് കഞ്ചാവ് സംഘത്തെ എക്സൈസ് പിടികൂടിയത്. കഞ്ചാവ് എവിടെ നിന്നും എങ്ങോട്ട് കൊണ്ടു പോകുകയായിരുന്നു തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Related Articles

Latest Articles