മിനിസ്ക്രീനീൽ നിന്ന് പോയിട്ടും ഇന്നും മലയാളികൾ നെഞ്ചോട് ചേർത്ത ഒരു കലാകാരനാണ് സൂരജ് സൺ. ‘പാടാത്ത പൈങ്കിളി’ എന്ന പരമ്പരയിലൂടെയാണ് സൂരജ് പ്രേക്ഷക പ്രീതി നേടിയത്. പരമ്പരയിൽ നിന്ന് പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.സൂരജിന്റെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. അതേസമയം സിനിമയെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനുള്ള ശ്രമങ്ങളിലാണ് സൂരജ് സണ്‍.

വിനീത് ശ്രീനിവാസന്‍ ചിത്രമായ ഹൃദയത്തില്‍ കുറച്ച് സമയം താനും പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് സൂരജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമ തിയേറ്ററുകളിലേക്കെത്തിയ സന്തോഷത്തിലാണ് സൂരജ് പ്രേക്ഷകരോട് പങ്കുവെയ്ക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് താരം സന്തോഷം പങ്കുവെച്ചിരിക്കുന്നത്.