കല്‍പ്പറ്റ: വീട്ടിനുള്ളില്‍ ഒളിപ്പിച്ച രണ്ടേ മുക്കാല്‍ കിലോ കഞ്ചാവ് ശേഖരവും, കഞ്ചാവ് വിറ്റ് കിട്ടിയ 27000 രൂപയും പിടികൂടി. നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയായ മലപ്പുറം തിരൂര്‍ മലയില്‍ വീട്ടില്‍ അലി സിദ്ദീഖ് എന്നയാളാണ് കഞ്ചാവ് സൂക്ഷിച്ചത്.
മേപ്പാടി ഓടത്തോട് ചാമക്കലായിലെ ഭാര്യാ ഗൃഹത്തില്‍ സൂക്ഷിച്ച കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി പി അനൂപും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്.
എക്‌സൈസ് സംഘം എത്തും മുന്‍പേ അലി വീട്ടിൽ നിന്ന് കടന്നുകളഞ്ഞിരുന്നു .ഇയ്യാള്‍ ചുണ്ട കേന്ദ്രീകരിച്ചു കഞ്ചാവ് വില്‍പ്പന നടത്തി വരികയായിരുന്നുവെന്നാണ് എക്‌സൈസ് അധികൃതര്‍ പറഞ്ഞത്.

