Tuesday, September 22, 2026

ക​ഞ്ചാ​വ് കടത്ത്; എ​സ്‌എ​ഫ്‌ഐ നേ​താ​വ​ട​ക്കം ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍

വെ​ള്ള​റ​ട: ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി എ​സ്‌എ​ഫ്‌ഐ നേ​താ​വ​ട​ക്കം ര​ണ്ടു​പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ക​ഞ്ചാ​വു​മാ​യി ബൈ​ക്ക് സവാരി നടത്തുന്നതിനിടെയാണ് എ​സ്‌എ​ഫ്‌ഐ വെ​ള്ള​റ​ട ഏ​രി​യാ ക​മ്മി​റ്റി അം​ഗംമായ രാ​ഹു​ല്‍ കൃ​ഷ്ണ, വാ​ഴി​ച്ച​ല്‍ ​വീ​ണ ഭ​വ​നി​ല്‍ ബി​നു എ​ന്നി​വരെ പോലീസ് അറസ്റ്റ് ചെയ്തത്.

അമ്പൂരി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​ത്തു നി​ന്ന് ആ​ര്യ​നാ​ട് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘം അ​റ​സ്റ്റി​ലാ​യ​ത്. 2.13 കി​ലോ​ഗ്രാം ക​ഞ്ചാ​വും ബൈ​ക്കും ഇ​വ​രി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്തു.

ഇ​വ​രു​ടെ പി​ന്നി​ല്‍ വ​ലി​യ കഞ്ചാവ് മാഫിയ പ്ര​വ​ര്‍​ത്തി​ക്കുന്നുണ്ടോയെന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സംശയം പ്രകടിപ്പിച്ചു. ക​ഞ്ചാ​വ് ക​ച്ച​വ​ട​ത്തി​നൊ​പ്പം ഇ​വ​ര്‍ ഗു​ണ്ടാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Related Articles

Latest Articles