Monday, September 28, 2026

കാണാതായ യുവതിയുടെ മൃതദേഹം വീട്ടിലെ വാട്ടര്‍ ടാങ്കില്‍; കാണാതായത് വിവാഹനിശ്ചയത്തിന് 3 നാൾ മുമ്പ്

മധ്യപ്രദേശ്: വിവാഹ നിശ്ചയത്തിന് മൂന്ന് നാൾ മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം വീട്ടിലെ വാട്ടര്‍ ടാങ്കിനുള്ളില്‍ നിന്നും കണ്ടെത്തി. ഖാണ്ഡവ ജില്ലയിലെ പാണ്ഡാന സ്വദേശിനി രജനി മസാരയാണ് കൊല്ലപ്പെട്ടത്. 27 വയസ്സായിരുന്നു. ശനിയാഴ്ച്ചയാണ് സംഭവം നടന്നത്. കൊലപാതകമാണെന്നാണ് പോലീസ് നിഗമനം.

യുവതിയെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച്‌ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമികാന്വേഷണത്തില്‍ പോലീസിന് ലഭിച്ച വിവരം. രജനി ഖാണ്ഡവ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ക്ലാര്‍ക്കായി ജോലി ചെയ്ത് വരികയായിരുന്നു. വാടക വീട്ടില്‍ തനിച്ചായിരുന്നു യുവതി താമസിച്ചിരുന്നത്.

വിവാഹ നിശ്ചയത്തിന് മൂന്ന് നാള്‍ മുമ്പാണ് ഈ സംഭവം നടന്നത്. അതുകൊണ്ടുതന്നെ പ്രണയ പകയാണോ കൊലപാതകത്തിന് പിന്നിലെന്നാണ് കരുതുന്നത്.

Related Articles

Latest Articles