Sunday, September 27, 2026

തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട; 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

ചിറയിന്‍കീഴ്: തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട. പന്ത്രണ്ട് കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. പാച്ചല്ലൂര്‍ പനവിള വീട്ടില്‍ റിയാസ് (24) പാച്ചല്ലൂര്‍ പനത്തുറ പള്ളിനട വീട്ടില്‍ രാഹുല്‍ (24 ) എന്നിവരാണ് പിടിയിലായത്. പെരുങ്ങുഴിയില്‍ പോലീസും തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു. വിപണിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വരുന്ന കഞ്ചാവാണ് യുവാക്കളില്‍ നിന്ന് പിടിച്ചെടുത്തത്. ഇവരില്‍ നിന്ന് പ്രധാന സംഘങ്ങളെക്കുറിച്ച്‌ വിവരം ലഭിച്ചതായും പോലീസ് അറിയിച്ചു. കിലോഗ്രാമിന് 5000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 40000 രൂപയ്ക്കാണ് ചില്ലറ വില്‍പ്പന നടത്തിയിരുന്നത്. തമിഴ്നാട് അതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍നിന്ന് ശേഖരിച്ച കഞ്ചാവാണ് ചില്ലറ വില്‍പ്പനക്കായി ചിറയിന്‍കീഴ് എത്തിച്ചത് എന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles