Friday, November 20, 2026

തുംഗഭദ്രാ അണക്കെട്ടിന്റെ ഗേറ്റ് തകർന്നു ! ഡാമിന്റെ സുരക്ഷ അപകടത്തിലായതിനെ തുടർന്ന് മുഴുവൻ ഷട്ടറുകളും തുറന്നു! നാല് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

ബെംഗളൂരു: കർണ്ണാടകയിലെ തുംഗഭദ്രാ ഡാമിന്റെ ഗേറ്റ് തകർന്നു. ഡാമിന് സുരക്ഷാ ഭീഷണി ഉണ്ടായതിനെ തുടർന്ന് 33 ഷട്ടറുകളും തുറന്ന് വൻതോതിൽ വെള്ളം പുറത്തേക്കൊഴുക്കുന്നു. പത്തൊന്പതാമത്തെ ഷട്ടറിന്റെ ചങ്ങലയാണ് ഇന്നലെ രാത്രിയോടെ പൊട്ടിയത്. ഒരു ലക്ഷത്തോളം ക്യൂസെക്‌സ് വെള്ളം ഇതിനോടകം ഒഴുക്കിവിട്ടിട്ടുണ്ട്. ഇതിനെ തുടർന്ന് കൊപ്പൽ, വിജയനഗര, ബെല്ലാരി, റായ്ച്ചൂർ ജില്ലകളിലാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ഡാമിൽ നിന്ന് 60000 മില്യൺ ക്യൂബിക് ഫീറ്റ് വെള്ളം ഒഴുക്കിവിട്ടാൽ മാത്രമേ ഗേറ്റുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ തുടങ്ങാനാകൂ എന്നാണ് സൂചന.

മുല്ലപ്പെരിയാർ കഴിഞ്ഞാൽ രണ്ടാമത്തെ ഏറ്റവും വലിയ സുർക്കി ഡാമാണ് തുംഗഭദ്ര. കൃഷിക്ക് വേണ്ടിയുള്ള ജലസേചനമാണ് ഈ ഡാമിന്റെ പ്രാഥമിക ധർമ്മം. കർണ്ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ കർഷകർ ഈ ഡാമിനെയാണ് ആശ്രയിക്കുന്നത്. 1949 ൽ നിർമ്മിച്ച ഡാമിൽ ഇതാദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്. ഡാമിന്റെ വെള്ളമെത്തുന്ന സ്ഥലങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് കർണ്ണാടക സർക്കാർ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Articles

Latest Articles