Monday, September 21, 2026

തലസ്ഥാന നഗരിക്ക് നവ്യാനുഭവമായി ഗൗരി ഫൗണ്ടേഷന്റെ തിരുവാതിരകളി മത്സരം;ഉദ്‌ഘാടന സമാപന സമ്മേളനത്തിൽ പങ്കെടുത്തത് കലാസാംസ്കാരിക രംഗത്തെ പ്രമുഖർ

ഗൗരി ഫൗണ്ടേഷൻ സംഘടിപ്പിച്ച തിരുവാതിരകളി മത്സരം ഇന്ന് രാവിലെ 9.30 മുതൽ 5 മണി വരെ കോട്ടയ്ക്കകം അഭേദാനന്ദശ്രമത്തിലെ വേദിയിൽ വച്ച് നടന്നു. രാവിലെ 8.30 ന് തന്നെ മത്സരത്തിന്റെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിരുന്നു. രാവിലെ 9 മണിക്ക് നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ അനുപമ മുകേഷ് ഈശ്വര പ്രാർത്ഥന ചൊല്ലി. ശ്രീപത്മനാഭക്ഷേത്ര സംരക്ഷണ സമിതി, മാതൃസമിതി സെക്രട്ടറി ബീന വി. നായർ സ്വാഗതം ആശംസിച്ചു. മുൻ മേയർ അഡ്വ.കെ. ചന്ദ്രിക അധ്യക്ഷ സ്ഥാനം വഹിച്ചു. പ്രശസ്ത നർത്തകിയും സിനിമാതാരവുമായ ഡോ. വിന്ദുജ മേനോൻ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. റെഡ്ക്രോസ് തിരുവനന്തപുരം വൈസ് ചെയർമാൻ മുക്കമ്പാലമൂട് രാധാകൃഷ്ണൻ ആശംസയും ചട്ടമ്പിസ്വാമി ഗ്ലോബൽ ട്രസ്റ്റ്
ജോയിന്റ് സെക്രട്ടറി അമ്പിളി വിനോദ് കൃതജ്ഞതയും രേഖപ്പെടുത്തി.

വൈകുന്നേരം 5 30ന് ആരംഭിച്ച സമാപന സമ്മേളനത്തിൽ ലക്ഷ്മി നീലകണ്ഠൻ ഈശ്വര പ്രാർത്ഥന ചൊല്ലി. ഗൗരി ഫൗണ്ടേഷൻ ചെയർപേഴ്സൺ ജയശ്രീ ഗോപാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു. മുൻ ലാറ്റക്സ് എംഡിയും സരസ്വതി വിദ്യാലയം ചെയർമാനുമായ ഡോക്ടർ ജി രാജ്മോഹൻ അധ്യക്ഷനായിരുന്നു. പ്രശസ്ത സിനിമാ സീരിയൽ താരം സോനാ നായർ സമ്മാനദാനം നിർവഹിച്ചു. ഹിന്ദു ധർമ്മപരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഗോപാൽജി, വയലാർ രാമവർമ്മ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി വൈസ് ചെയർമാൻ വത്സൻ നമ്പൂതിരി, ഫേമസ് ബുക്സ് എംഡി ജി വിജയകുമാർ, പ്രശസ്ത ചരിത്ര ഗവേഷകൻ ഗോപൻ ശാസ്തമംഗലം എന്നിവർ ആശംസകൾ നേർന്നു. രാജീവിനോദ് പത്മാവതി അമ്മ എന്നിവർ സന്നിഹിതരായിരുന്നു. സൗന്ദര്യലഹരി കൺവീനർ ഗീത എസ് നായർ നന്ദി പ്രകാശിപ്പിച്ചു.

Related Articles

Latest Articles