Tuesday, November 17, 2026

ശബരിമല തിരുവാഭരണ വാഹകസംഘത്തിൻ്റെ മുൻ ഗുരുസ്വാമി ഗംഗാധരൻ പിള്ളയുടെ സഹധർമ്മിണി ഗൗരിക്കുട്ടിയമ്മ അന്തരിച്ചു; സംസ്കാരം ഇന്ന് വൈകുന്നേരം

പന്തളം: ശബരിമല അയ്യപ്പൻ്റെ തിരുവാഭരണ വാഹകസംഘത്തിൻ്റെ മുൻ ഗുരുസ്വാമി പന്തളം തോന്നല്ലൂർ കുളത്തിനാലിൽ ഗംഗാധരൻ പിള്ളയുടെ സഹധർമ്മിണി ശ്രീമതി ഗൗരിക്കുട്ടിയമ്മ നിര്യാതയായി. 83 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് രാവിലെ 9.15-ഓടെയായിരുന്നു അന്ത്യം.

സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് പന്തളം തോന്നല്ലൂർ പാട്ടുപുരക്കാവ് ശ്രീ ദേവീ ക്ഷേത്രത്തിന് സമീപമുള്ള കുളത്തിനാൽ വസതിയിൽ നടക്കും. നിരവധി പ്രമുഖർ പരേതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. പരേതയുടെ വേർപാടിൽ പന്തളം കൊട്ടാരവും വിവിധ ഭക്തജന സംഘടനകളും അനുശോചനം രേഖപ്പെടുത്തി.

Related Articles

Latest Articles