Monday, June 17, 2024
spot_img

ദൂരദർശനിലെ ആദ്യകാല ഇംഗ്ലിഷ് വാർത്താ അവതാരകരിൽ പ്രമുഖയായിരുന്ന ഗീതാഞ്ജലി അയ്യർ അന്തരിച്ചു

ദില്ലി : ദൂരദർശനിലെ ആദ്യകാല ഇംഗ്ലിഷ് വാർത്താ അവതാരകരിൽ ശ്രദ്ധേയയായ ഗീതാഞ്ജലി അയ്യർ അന്തരിച്ചു. 1971ൽ ദൂരദർശനിൽ ജോലിയിൽ പ്രവേശിച്ച ഗീതാഞ്ജലി അയ്യർ നീണ്ട 30 വർഷത്തോളം വാർത്താ അവതാരകയായി ദൂരദർശനിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തി.

ഭാഷയിലെ വൈദഗ്ധ്യവും ഉച്ചരാണ ശുദ്ധിയും കാരണം മികച്ച വാർത്താ അവതാരകയ്ക്കുള്ള അവാർഡ് നാലു തവണയാണ് ഗീതാഞ്ജലി അയ്യരെ തേടിയെത്തിയത്. 1989ൽ മികച്ച പ്രവർത്തനത്തിന് ഇന്ദിരാ ഗാന്ധി പ്രിയദർശിനി അവാർഡ് നേടി. കൊൽക്കത്ത ലൊറെന്റോ കോളജ്, നാഷനൽ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം പൂർത്തീകരിച്ചത്.

Related Articles

Latest Articles