Sunday, April 28, 2024
spot_img

ക്രമക്കേടിന്റെ ഹോർട്ടികോർപ്പ് മോഡൽ പുറത്ത്,കർഷകരുടെ സബ്‌സിഡി തട്ടി…കുരുക്ക് മുറുക്കി വിജിലൻസ്,റെയ്‌ഡിൽ നിരവധി രേഖകൾ കണ്ടെടുത്തു…

പച്ചക്കറി കർഷകർക്ക് സർക്കാർ നൽകുന്ന സബ്സിഡി അന്യസംസ്ഥാന ഏജൻസികളുടെ സഹായത്തോടെ ഹോർട്ടികോർപ് ഉദ്യോഗസ്ഥർ തട്ടിയെടുത്തതായി വിജിലൻസ് കണ്ടെത്തി. ഈ ഏജൻസികളുടെ സ്പോൺസർഷിപ്പിൽ ഹോർട്ടികോർപ്പിലെ രണ്ട് ഉന്നതർ ചൈനാ യാത്ര നടത്തിയെന്നും വിജിലൻസ് പറഞ്ഞു.

ഹോർട്ടികോർപ്പിലെ വൻ ക്രമക്കേടുകൾ കണ്ടെത്തിയെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുമെന്നും വിജിലൻസ് എസ്.പി കെ.ഇ.ബൈജു പറഞ്ഞു.

ഹോർട്ടികോർപ്പിന്റെ ആനയറ സംഭരണ കേന്ദ്രത്തിൽ വിജിലൻസ് ഇന്നലെ മിന്നൽ പരിശോധന നടത്തി. പൂജപ്പുരയിലെ ഹോർട്ടികോർപ്പ് ആസ്ഥാനത്തും വിജിലൻസ് പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തു. നിയമനങ്ങളിലടക്കം ചട്ടവിരുദ്ധമായ കാര്യങ്ങൾ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. സ്‌പെഷ്യൽ ഇൻവെസ്​റ്റിഗേഷൻ യൂണി​റ്റ് എസ്.പി കെ ഇ ബൈജുവിന് ലഭിച്ച പരാതിയിൽ രഹസ്യ അന്വേഷണം നടത്തി കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു റെയ്ഡ്.

വിജിലൻസിന്റെ കണ്ടെത്തലുകൾ

കർഷകരിൽ നിന്ന് പച്ചക്കറി സംഭരിച്ച്‌ ഹോർട്ടികോർപ്പ് വഴി വിൽക്കാനായിരുന്നു സർക്കാരിന്റെ നിർദ്ദേശം. ഇതിനായി 15കോടിയിലധികം രൂപ സബ്സിഡിയായി ഹോർട്ടികോർപ്പിന് നൽകിയിരുന്നു. സബ്സിഡി പണം പൂർണമായും കർഷകരിലേക്ക് എത്തിയിട്ടില്ല.

സബ്സിഡി പണം തമിഴ്നാട്, കർണാടക, പുതുച്ചേരി, മൈസൂർ എന്നിവിടങ്ങളിലെ ഏജന്റുമാരുടെ സഹായത്തോടെ തട്ടിയതിന്റെ രേഖകൾ പിടിച്ചെടുത്തു. എത്രത്തോളം തട്ടിപ്പ് നടന്നുവെന്ന് രേഖകൾ പരിശോധിച്ച് കണ്ടെത്തണം

സർക്കാർ അനുമതിയില്ലാതെ ജനറൽ മാനേജരും റീജിയണൽ മാനേജരും വിദേശയാത്ര നടത്തി

 സ്വകാര്യ ആവശ്യത്തിന് സ്വന്തം പണമുപയോഗിച്ചാണ് യാത്രയെന്നാണ് ഇവരുടെ മൊഴിയെങ്കിലും ഏജന്റുമാരുടെ സ്പോൺസർഷിപ്പാണെന്ന് വിജിലൻസ്

കമ്മിഷൻ തട്ടാനായി ആവശ്യത്തിലധികം പച്ചക്കറി സംഭരിച്ചു. ഈ പച്ചക്കറി അഴുകി നശിച്ചപ്പോൾ ആനയറയിലെ സംഭരണ കേന്ദ്രത്തിൽ കുഴിച്ചുമൂടി.

അഴിമതിക്കേസിൽ പെട്ട ഉദ്യോഗസ്ഥനെ എട്ട് ജില്ലകളുടെ ചുമതലയോടെ റീജിയണൽ മാനേജരാക്കി.

ഈ ഉദ്യോഗസ്ഥനെതിരെ മൂന്നുവട്ടം അച്ചടക്ക നടപടിയുണ്ടായിട്ടുണ്ട്. അഴിമതിക്കാരെ സുപ്രധാന തസ്തികകളിൽ നിയമിക്കരുതെന്ന സർക്കാർ ഉത്തരവ് പൂഴ്‌ത്തിയാണ് ഈ നിയമനം

താത്കാലിക ജീവനക്കാരെ നിയമിച്ചതിലും ക്രമക്കേട്

Related Articles

Latest Articles