Friday, April 26, 2024
spot_img

നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരും പൊലീസും തയാറായില്ല; ഇർഫാൻ ഹബീബിനെതിരെ നിയമനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകി സാമൂഹ്യനീതി സംരക്ഷണ വേദി സംസ്ഥാന സെക്രട്ടറി

കണ്ണൂരിൽ ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച ചരിത്രകാരൻ ഇർഫാൻ ഹബീബിനെതിരെ നിയമനടപടിക്കായി ഇടപെടണമെന്നാവശ്യപ്പെട്ട് സാമൂഹ്യനീതി സംരക്ഷണ വേദി സംസ്ഥാന സെക്രട്ടറി എൻ.ആർ.സുധാകരൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകി. നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരും പൊലീസും തയാറാകാത്ത സാഹചര്യത്തിലാണ് പരാതി.

ചരിത്രകാരന്മാരുടെ ദേശീയ സമ്മേളനമായ ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൗരത്വ നിയമത്തെ അനുകൂലിച്ചതിനെ തുടർന്നാണു പ്രതിഷേധം ഉണ്ടായത്. ഗവർണറുടെ പ്രസംഗത്തിനിടെ ചരിത്രകാരൻ പ്രഫ. ഇർഫാൻ ഹബീബ് ക്ഷോഭത്തോടെ ശബ്ദമുയർത്തി പ്രസംഗപീഠത്തിനടുത്തേക്കു പാഞ്ഞെത്തിയിരുന്നു. തന്റെ എഡിസിയെയും സെക്യൂരിറ്റി ഓഫിസറെയും ഹബീബ് പിടിച്ചുതള്ളിയെന്നു ഗവർണർ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles