Sunday, May 5, 2024
spot_img

മുത്തപ്പന്റെ അനുഗ്രഹം അറേബ്യൻ മണ്ണിലും !അജ്മാനിൽ വച്ച് നടക്കുന്ന പതിനഞ്ചാമത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് 27 ന് കൊടിയേറും !

പതിനഞ്ചാമത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഈ മാസം 27, 28 തീയതികളിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് നടക്കും. പതിനഞ്ചായിരത്തോളം ഭക്തർ പങ്കെടുക്കുന്ന അന്നദാനവും മഹോത്സവത്തിന്റെ ഭാഗമായി നടക്കും. പത്തോളം തെയ്യം കലാകരൻമാരാണ് മഹോത്സവത്തിന്റെ ഭാഗമാകാൻ കണ്ണൂരിൽ നിന്ന് അജ്മാനിലേക്ക് എത്തുന്നത് .

27 ന് ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് മലയിറക്കത്തോടെയാകും മഹോത്സവത്തിന് തിരിതെളിയുംl


തുടർന്ന് മുത്തപ്പൻ വെള്ളാട്ടവും നടക്കും. പിറ്റേന്ന് രാവിലെ 6 മണിക്ക് മഹാഗണപതി ഹോമം, 7 മണിക്ക് തിരുവപ്പനയും വെള്ളാട്ടവും 8 മണിക്ക് കുട്ടികൾക്ക് ചോറൂണ്, ഉച്ചക്ക് 2 മണിക്ക് പള്ളിവേട്ട, എന്നിവയും യഥാക്രമം നടക്കും. രാത്രി 7 മണിക്ക് നടക്കുന്ന മുടിയഴിക്കൽ ചടങ്ങോടെ ഇക്കൊല്ലത്തെ ഉത്സവത്തിന് പരിസമാപ്തിയാകും.

കുട്ടികളുടെ ചോറൂണ് ചടങ്ങും ഉത്സവത്തിന്റെ ഭാഗമായി നടക്കും. ഇതിനായി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.

Related Articles

Latest Articles