ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍ സേവന ശൃംഖലയില്‍ തലമുറമാറ്റം. റിലയന്‍സ് ജിയോയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുകേഷ് അംബാനി രാജിവച്ച് കമ്പനിയുടെ അധികാരം മൂത്ത മകന്‍ ആകാശിന് കൈമാറി. അധികാരമാറ്റം ജൂണ്‍ 27 മുതല്‍ പ്രാബല്യത്തില്‍ വന്നു. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായി നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആകാശ് അംബാനിയെ നിയമിക്കുന്നതിന് കമ്പനിയുടെ ബോര്‍ഡ് യോഗത്തില്‍ അംഗീകാരം നല്‍കിയതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ റിലയന്‍സ് ജിയോ അറിയിച്ചു.
2022 ജൂണ്‍ 27 മുതല്‍ അഞ്ച് വര്‍ഷത്തേക്ക് റിലയന്‍സ് ജിയോയുടെ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹന്‍ പവാറിനെ നിയമിക്കുന്നതിനും ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. രമീന്ദര്‍ സിംഗ് ഗുജ്റാളും കെ.വി.ചൗധരിയും സ്വതന്ത്ര ഡയറക്ടര്‍മാരാണ്. എന്നാല്‍ റിലയന്‍സ് ജിയോ ഉള്‍പ്പെടെ എല്ലാ ജിയോ ഡിജിറ്റല്‍ സേവന ബ്രാന്‍ഡുകളുടെയും ഉടമസ്ഥതയിലുള്ള കമ്പനിയായ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ ചെയര്‍മാനായി മുകേഷ് അംബാനി തുടരും
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…
ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…
കൊച്ചി : ഏറെ ചര്‍ച്ചയായ നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതിക്ക് മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ എക്സൈസ് മന്ത്രി എം. ലിജു…
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…