Sunday, May 5, 2024
spot_img

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍ സേവന ശൃംഖലയില്‍ തലമുറമാറ്റം; റിലയന്‍സ് ജിയോയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുകേഷ് അംബാനി രാജിവച്ച് കമ്പനിയുടെ അധികാരം മൂത്ത മകന്‍ ആകാശിന് കൈമാറി

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍ സേവന ശൃംഖലയില്‍ തലമുറമാറ്റം. റിലയന്‍സ് ജിയോയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുകേഷ് അംബാനി രാജിവച്ച് കമ്പനിയുടെ അധികാരം മൂത്ത മകന്‍ ആകാശിന് കൈമാറി. അധികാരമാറ്റം ജൂണ്‍ 27 മുതല്‍ പ്രാബല്യത്തില്‍ വന്നു. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായി നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആകാശ് അംബാനിയെ നിയമിക്കുന്നതിന് കമ്പനിയുടെ ബോര്‍ഡ് യോഗത്തില്‍ അംഗീകാരം നല്‍കിയതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ റിലയന്‍സ് ജിയോ അറിയിച്ചു.

2022 ജൂണ്‍ 27 മുതല്‍ അഞ്ച് വര്‍ഷത്തേക്ക് റിലയന്‍സ് ജിയോയുടെ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹന്‍ പവാറിനെ നിയമിക്കുന്നതിനും ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. രമീന്ദര്‍ സിംഗ് ഗുജ്റാളും കെ.വി.ചൗധരിയും സ്വതന്ത്ര ഡയറക്ടര്‍മാരാണ്. എന്നാല്‍ റിലയന്‍സ് ജിയോ ഉള്‍പ്പെടെ എല്ലാ ജിയോ ഡിജിറ്റല്‍ സേവന ബ്രാന്‍ഡുകളുടെയും ഉടമസ്ഥതയിലുള്ള കമ്പനിയായ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ ചെയര്‍മാനായി മുകേഷ് അംബാനി തുടരും

Related Articles

Latest Articles