Wednesday, December 17, 2025

തിരുവനന്തപുരത്ത് പതിന്നാലുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പ്രണയനൈരാശ്യമെന്ന് സൂചന

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിന്നാലുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ (Suicide) കണ്ടെത്തി. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി ആർഷ ഷാജിയെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 14 വയസായിരുന്നു. വീട്ടിനുള്ളിലെ ജനൽ കമ്പിയിൽ ആണ് ആർഷയെ തൂങ്ങിയ കണ്ടെത്തിയത്. കാരക്കോണം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വെള്ളറട പോലീസ് നൽകുന്ന സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles