Saturday, September 19, 2026

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു;കോഴിക്കോടും ഇമാം അറസ്റ്റിൽ

കോഴിക്കോട്: തൊളിക്കോട് പീഡനത്തിന് പിന്നാലെ കോഴിക്കോടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മറ്റൊരു ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെള്ളയിൽ ജുമാ മസ്ജിദ് ഇമാം അബ്ദുൾ ബഷീർ കുന്നമംഗലം ആണ് പൊലീസ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ലോഡ്ജിൽ റെയ്ഡ് നടത്തിയപ്പോഴാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം ഇമാമിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇന്നലെ പിടിയിലായ തൊളിക്കോട് ജമാ അത്ത് മുൻ ഇമാം ഷെഫീക്ക് ഖാസ്മിയെ കോടതിയിൽ ഹാജരാക്കി. . കഴിഞ്ഞ മാസം 12നാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തിൽ തട്ടികൊണ്ട് പോയി പീഡിപ്പിച്ചതിന് വിതുര പൊലീസ് കേസെടുത്തത്.

Related Articles

Latest Articles