കോട്ടയം: പി.ജെ. ജോസഫിനെ തള്ളി തോമസ് ചാഴികാടന്‍ കോട്ടയത്തെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി കേരളാ കോണ്‍ഗ്രസ്സ് (എം) ഉന്നതാധികാരസമിതി അംഗമായ തോമസ് ചാഴിക്കാടന്‍ എക്‌സ്.എം.എല്‍.എയെ തീരുമാനിച്ചതായി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി അറിയിച്ചു. മുന്‍ ഏറ്റുമാനൂര്‍ എം.എല്‍.എ.യാണ് തോമസ് ചാഴികാടന്‍.

ജോസഫ് വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് ഈ തീരുമാനം. ജോസഫ് വിഭാഗത്തിന്റെ രഹസ്യയോഗം തൊടുപുഴയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.