Saturday, September 19, 2026

ക്ഷേത്ര ദർശനത്തിനെത്തിയ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി; കൂട്ട ബലാത്സംഗം ചെയ്ത ശേഷം മൊബൈൽ ഫോണും ആഭരണങ്ങളും കവർന്നു ; പ്രതികൾ അറസ്റ്റിൽ

മദ്ധ്യപ്രദേശ്‌: മദ്ധ്യപ്രദേശിലെ രേവ ജില്ലയിൽ സുഹൃത്തിനൊപ്പം ക്ഷേത്രം ദർശനത്തിനെത്തിയ പെൺകുട്ടിയെ ആറ് പേർ ചേർന്ന് തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു. നൈഗർഹി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അശതാഭുജി മാതാ ക്ഷേത്രത്തിന് സമീപമാണ് സംഭവം. ക്ഷേത്ര ദർശനത്തിന് ശേഷം സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അക്രമികൾ എത്തി തട്ടിക്കൊണ്ട് പോയത്.

ബലം പ്രയോഗിച്ച് അടുത്തുള്ള വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് തടയാൻ ശ്രമിച്ചെങ്കിലും അക്രമികൾ ക്രൂരമായി മർദിച്ചവശനാക്കുകയായിരുന്നു.

പീഡനത്തിന് ശേഷം പെൺകുട്ടിയുടെ പക്കലുള്ള മൊബൈൽ ഫോണും ആഭരണങ്ങളും കവർച്ച ചെയ്ത് ഇവർ കടന്നു കളഞ്ഞു. കൂടെ ഉള്ള സുഹൃത്ത് ക്ഷേത്രത്തിലേക്ക് പോവുകയും ജീവനക്കാരെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ക്ഷേത്ര ജീവനക്കാർ സംഭവം പോലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തിര വൈദ്യ സഹായം നൽകുകയും ചെയ്തു.

യുവതിയുടെയും സുഹൃത്തിനെയും മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് പ്രതികളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

Related Articles

Latest Articles