Thursday, September 24, 2026

സിനിമാ– സീരിയൽ നടി രശ്മി ഗോപാൽ അന്തരിച്ചു; അകാല വിയോഗത്തിൽ അനുശോചനം പങ്കുവച്ച് സഹതാരങ്ങൾ

തിരുവനന്തപുരം: സിനിമാ– സീരിയൽ താരം രശ്മി ഗോപാൽ (51) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ‘സ്വന്തം സുജാത’ സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ഗോപാൽ, കുടുംബ പ്രേക്ഷകർക്കിടയിൽ പ്രശസ്തയായത്.

രശ്മിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണു മലയാള സീരിയൽ ലോകം. നടൻ കിഷോർ സത്യ, നടി ചന്ദ്ര ലക്ഷ്മൺ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമത്തിൽ അനുശോചനം പങ്കുവച്ചു.

ബെംഗളൂരുവിൽ ജനിച്ചുവളർന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് ചേക്കേറിയത്. നിരവധി സീരിയലുകളിൽ വേഷമിട്ടു. ചില മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭർത്താവ്: ജയഗോപാൽ. മകൻ: പ്രശാന്ത് കേശവ്.

Related Articles

Latest Articles