Thursday, January 8, 2026

ഇൻസ്റ്റാഗ്രാമിൽ അന്യപുരുഷന്മാരെ ഫോളോ ചെയ്തു കാമുകി;വിഷം കഴിച്ചു ജീവനൊടുക്കി കാമുകൻ

നാഗ്പൂർ : ഇൻസ്റ്റാഗ്രാമിൽ കാമുകി അന്യ പുരുഷന്മാരെ ഫോളോ ചെയ്തതിനെതുടർന്ന് കാമുകൻ ദുഃഖം സഹിക്കാനാവാതെ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.

മഹാരാഷ്‌ട്രയിലെ നാഗ്പൂരിലാണ് സംഭവം നടന്നത്.റാം നഗർ സ്വദേശിയായ രോഹൻ സിംഗ് കപൂർ ആണ് ജീവനൊടുക്കിയത്.

ഇൻസ്റ്റാഗ്രാമിൽ മറ്റു പുരുഷന്മാരെ ഫോളോ ചെയ്യുന്നതുമായി ബന്ധപെട്ട് യുവാവും കാമുകിയും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. റോഹൻറെ വാക്കുകേൾക്കാതെ പെൺകുട്ടി ഫോളോ ചെയ്യുന്നത് തുടർന്നു.ഇതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയത്.

വിഷം കഴിച്ചതിന് ശേഷം തൻ്റെ സഹോദരനോടും കുടുംബത്തോടും വിവരം അറിയിക്കാനായി മറ്റൊരാളോട് യുവാവ് ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles