Sunday, January 11, 2026

ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ പെണ്‍കുട്ടികള്‍ ബെംഗളൂരുവില്‍; ഒരാൾ പിടിയിൽ, അഞ്ച് പേര്‍ ഓടി രക്ഷപ്പെട്ടു; 2 യുവാക്കളും പിടിയിൽ

ബംഗളൂരു: വെളളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ (Kozhikode Children Home) നിന്ന് ആറ് പെൺകുട്ടികളെ കാണാതായ പെൺകുട്ടികളെ ബാംഗളൂരിൽ കണ്ടെത്തി. മടിവാളയിലെ ഹോട്ടലില്‍ വെച്ചാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഒരാളെ മാത്രമാണ് പൊലീസിന് കസ്റ്റഡിയില്‍ ലഭിച്ചത്. അഞ്ച് പേരും ഓടി രക്ഷപ്പെടുകയായിരുന്നു.

ഹോട്ടലില്‍ മുറി എടുക്കാനെത്തിയതായിരുന്നു കുട്ടികള്‍. തിരിച്ചറിയല്‍ രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പെണ്‍കുട്ടികളെ തടഞ്ഞുവെക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം രണ്ട് ആണ്‍കുട്ടികളും ഉണ്ടായിരുന്നുവെന്ന് ഹോട്ടല്‍ ജീവക്കാരന്‍ സ്ഥിരീകരിച്ചു.

കോഴിക്കോട്ട് നിന്ന് പൊലീസ് സംഘം ബെംഗളൂരുവിലേക്ക് തിരിച്ചു. ഇന്നലെ വൈകിട്ടാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായത്. കാണാതായ ആറുപേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇവരില്‍ രണ്ടുപേര്‍ സഹോദരിമാരാണ്. അതേസമയം സംഭവത്തിൽ , ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസർ അടിയന്തര റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസറോടും അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.

Related Articles

Latest Articles