Saturday, May 18, 2024
spot_img

നിങ്ങൾ കശുവണ്ടി കഴിക്കാറുണ്ടോ; എന്നാൽ ഇനി ദിവസവും കഴിക്കൂ, ഗുണങ്ങള്‍ നിരവധിയാണ്

എല്ലാവർക്കും വളരെയധികം ഇഷ്ട്ടമുള്ള ഒരു നട്ടാണ് കശുവണ്ടി. ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് കശുവണ്ടി. നിലക്കടലയിലും, കശുവണ്ടിയിലും നാരുകള്‍, പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയസംബന്ധമായ രോഗങ്ങളും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കുന്നു. ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം പോലുള്ള അസുഖങ്ങള്‍ തടയാന്‍ സഹായിക്കുന്നു.

നട്സുകളില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും നാരുകളും മാംസ്യവും ഉള്ളതിനാല്‍ പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കുമെന്ന് ബി എം സി മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

പുരുഷന്മാര്‍ ദിവസവും രണ്ടോ മൂന്നോ കശുവണ്ടി കഴിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. പേശികളുടെയും ഞരമ്പുകളുടെയും ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കുന്ന മഗ്നീഷ്യം ധാരാളമായി കശുവണ്ടിയില്‍ അടങ്ങിയിരിക്കുന്നു.

Related Articles

Latest Articles