Friday, January 9, 2026

കണ്ണൂരിൽ സഹപാഠികളായ പ്ലസ് ടു വിദ്യാർത്ഥിനികൾ തൂങ്ങി മരിച്ചനിലയിൽ

ചക്കരക്കല്‍ (കണ്ണൂര്‍): സഹപാഠികളായ രണ്ടു പ്ലസ് ടു വിദ്യാര്‍ഥിനികള്‍ തൂങ്ങി മരിച്ച നിലയില്‍. ചെമ്പിലോട് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാര്‍ത്ഥിനികളായ അഞ്ജലി അശോക്, ആദിത്യ സതീന്ദ്രന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തലമുണ്ടയില്‍ ഒരു കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചവരെ ഇരുവരും സ്കൂളിലുണ്ടായിരുന്നു.

ക്ലാസ് കഴിഞ്ഞെത്തിയ ശേഷം ഇരുവരും വീട്ടിലെത്തി
മുകളിലെ മുറിയില്‍ കയറിയ ഇരുവരും ഏറെക്കഴിഞ്ഞും പുറത്തു വരാത്തതിനെ തുടര്‍ന്നു വീട്ടുകാര്‍ നോക്കിയപ്പോഴാണു തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല. മൃതദേഹം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ചക്കരക്കല്ല് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles

Latest Articles