Thursday, January 8, 2026

ദുബൈയില്‍ പാരാഗ്ലൈഡിങിനിടെ അപകടം; ഒരാള്‍ മരിച്ചു

ദുബൈ: ദുബൈയില്‍ പാരാഗ്ലൈഡിങിനിടെയുണ്ടായ അപകടത്തില്‍ ഗ്ലൈഡര്‍ പൈലറ്റ് മരിച്ചു. പറക്കുന്നതിനിടെ ഗ്ലൈഡര്‍ തകരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ എയര്‍ ആക്സിഡന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ അന്വേഷണം തുടങ്ങിയതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

ദുബൈ മര്‍ഗമിലെ സ്‍കൈ ഡൈവ് ക്ലബ് ഏരിയയിലായിരുന്നു സംഭവം. പാരാമോട്ടോര്‍ എഞ്ചിന്‍ ഘടിപ്പിച്ച അമെച്വര്‍ ഗ്ലൈഡര്‍ പറക്കുന്നിതിനിടെ തകര്‍ന്നു വീഴുകയായിരുന്നു. മരണപ്പെട്ട പൈലറ്റ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയാണെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു

Related Articles

Latest Articles