Saturday, April 20, 2024
spot_img

മനോഹര്‍ പരീക്കറുടെ നിര്യാണത്തില്‍ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി

ദില്ലി : ഗോവ മുഖ്യമന്ത്രി മനോഹര് പരീക്കറുടെ നിര്യാണത്തില് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. അങ്ങേയറ്റം വേദനിപ്പിക്കുന്ന വിയോഗമാണ് പരീക്കറിന്റേത്. രോഗം ഉണ്ടായിട്ടും അദ്ദേഹം പോരാടാനുള്ള മനസ്സ് കാണിച്ചു, പൊതുമധ്യത്തില്‍ ഏറ്റവും മികച്ച പ്രതിച്ഛായ ഇന്ത്യയിലെയും ഗോവയിലെയും ജനങ്ങളെ ഒരുപോലെ സേവിച്ച മഹാമനസ്‌കത എന്നായിരുന്നു രാഷ്ട്രപതി കോവിന്ദിന്റെ ട്വീറ്റ്.

ബിജെപിയുടെ തന്ത്രജ്ഞനായി നേതാവും, പ്രശ്‌ന പരിഹാരത്തിന് അദ്ദേഹത്തിനുള്ള മിടുക്കും, പ്രകീര്‍ത്തിച്ച്‌ കൊണ്ട് ബിജെപി നേതാവ് വികെ സിംഗ് അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും  അനുശോചനം രേഖപ്പെടുത്തി. ആരാധ്യനും ബഹുമാന്യനുമായ നേതാവായിരുന്നു അദ്ദേഹമെന്നും, മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ഒരു വര്‍ഷമായി രോഗവുമായി പോരടിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി വേദികളില്‍ ബഹുമാന്യനും ആരാധ്യനുമായ അദ്ദേഹം, ഗോവയുടെ പ്രിയപ്പെട്ട പുത്രന്‍മാരില്‍ ഒരാളായിരുന്നു. ദുഃഖം നിറഞ്ഞു നില്‍ക്കുന്ന ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. രാഹുല്‍ ട്വിറ്റ് ചെയ്തു.

Related Articles

Latest Articles