Saturday, May 4, 2024
spot_img

കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട; ഇത്തവണ കടത്തിയത് ടൈഗർ ബാമിലും പെൻസിൽ ഷാർപ്‍നറിലും, യാത്രക്കാരന്‍ പിടിയില്‍

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട. 40 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കടത്തിയത്. സംഭവത്തിൽ യാത്രക്കാരൻ പിടിയിൽ. ടൈഗർ ബാം, പെൻസിൽ ഷാർപ്‍നര്‍, ലേഡീസ് ബാഗ് എന്നിവയിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. കാസര്‍കോട് സ്വദേശി മുഹമ്മദ്‌ ഷബീർ ആണ് കസ്റ്റംസ് പിടിയിലായത്.

അതേസമയം, മുംബൈ വിമാനത്താവളത്തിൽ നിന്ന് 5.38 കോടി രൂപ വിലമതിക്കുന്ന പന്ത്രണ്ട് കിലോഗ്രാം സ്വർണം പിടികൂടി. സുഡാൻ സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം പിടികൂടിയത്.

ഇയാൾ ധരിച്ചിരുന്ന ബെൽറ്റിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. മൊത്തം 12 യാത്രക്കാർ ഈ സ്വർണക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിൽ ആറ് പേരെ കസ്റ്റഡിയിൽ എടുത്തുവെന്നും ആറ് പേരെ നാട് കടത്തുകയാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Related Articles

Latest Articles