Sunday, May 19, 2024
spot_img

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട;വയറിനകത്ത് സ്വർണ്ണ മിശ്രിതമടങ്ങിയ 4 ക്യാപ്സ്യൂളുകൾ കണ്ടെത്തി;അബ്ദുൽ മജീദ് പിടിയിൽ

കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട.പ്രതിയുടെ വയറിനകത്ത് നിന്നും
സ്വർണ്ണ മിശ്രിതമടങ്ങിയ നാല് ക്യാപ്സ്യൂളുകൾ കണ്ടെത്തി.സംഭവത്തിൽ ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ വയനാട് നടവയൽ സ്വദേശി അബ്ദുൽ മജീദ് ആണ് പിടിയിലായത്.

1.011 കിലോഗ്രാം സ്വർണ്ണം മിശ്രിത രൂപത്തിലാക്കിയ നാല് കാപ്സ്യൂളുകളാണ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് അഭ്യന്തര വിപണിയിൽ 54 ലക്ഷം രൂപ വില വരും. ആഴ്ച്ചകൾക്ക് മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിലും വൻ സ്വർണ്ണവേട്ട നടന്നിരുന്നു. ദുബായിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് അന്ന് സ്വർണ്ണം പിടിച്ചെടുത്തത്. 62,09,869 രൂപ മൂല്യമുള്ള 1201.60 ഗ്രാം സ്വർണ്ണമായിരുന്നു ഇവരിൽ നിന്നും പിടിച്ചെടുത്തത്.

Related Articles

Latest Articles